Sunday, November 1, 2009


ഉടുംബുന്തലക്കാരുടെ  മാര്‍ക്കം 
THE GRAND CIRCUMCISION RITES
OF THE UDUMBUNTHALA FOLK 
 പായാന്‍   ബിട്ടൂടാ    
 "ചെക്കനെ പായാന്‍ ബിട്ടൂട  കൊറച്ചു  ദിബസത്തക്ക്...!"
("Oh, don't let the lad to run about these days!")
പാഞ്ഞൂടാ, ഹമുക്കെ, പാഞ്ഞാല്‍ ചോര ആര് പിടിച്ചാലും  നിക്കൂലാ...!"
"പൊട്ടിത്തെറിച്ച  പുള്ളരോട് അടങ്ങിക്കിടക്കാന്‍ പറ...!"

മാര്‍ക്കത്തിനു ചുരുങ്ങിയത് മൂന്നു ദിവസം മുമ്പ്  തന്നെ കുട്ടികളെ "അടക്കിക്കിടത്തും" മുതിര്‍ന്നവര്‍.  ചോറും കറിയും ഇഷ്ടംപോലെ അകത്താക്കി "മുണ്ടാണ്ട്" (keeping mum)  കിടക്കണം മാര്‍ക്കം  ചെയ്യാന്‍ വിധിക്കപ്പെട്ട അക്കാലത്തെ (1950 -1970 ) ഉടുംബുന്തലച്ചെക്കന്മാര്. തുടര്‍ന്ന്  ചെക്കന്റെ  തല മൊട്ടയടിക്കുന്നു.
"ചെക്കന്മാര്‍ക്ക് ആറ്‌ബയസ്സു കയ്യുംബോം തന്നെ മാര്‍ക്കം കൈച്ചിരിക്കണം! അല്ലാണ്ട്പിന്നെ! "
*       *       *
മാര്‍ക്കം എന്ന പേക്കിനാവ് 
ഹാ,  മാര്‍ക്കം ചെയ്യേണ്ട ദിവസം എത്തുന്നതുവരെ കുട്ടികള്‍
ഒരു പിടിയും കിട്ടാത്ത   ഒരുമാതിരി അങ്കലാപ്പിലായിരിക്കും. ബന്ധുക്കള്‍ എന്തൊക്കെയോ  അടക്കം പറഞ്ഞുത്‌ടങ്ങുന്നു. ചുറ്റിലും ഒരുമാതിരി കുശുകുശുപ്പ്!   "കുശു-കുശു...കുശു-കുശു..." മുതിര്‍ന്നവര്‍ ആരും തന്നെ ഒന്നും വ്യക്തമാക്കുന്നില്ല കുട്ടികള്‍ക്കുമുന്നില്‍. എന്നാല്‍ മറ്റുകുട്ടികള്‍ അങ്ങനെയല്ല.
"ആ ഒസ്സാങ്ക  ഇണ്ടല്ല, അയാള്‍ അടിയോടെ ചെത്തിബിടുന്ന ആളാണ്...‌!"
"ഒസ്സാന് കൈ ഒന്ന് ബെറെച്ചാല്‍ സംഗതി പോയതുതന്നെ...!"
"ആ, ആ, ഒരു ചെക്കന്റെത്  തേച്ചും ഒസ്സാങ്ക മുറിച്ചു കളഞ്ഞിനോലും...!"
"ഞമ്മളെല്ലാം രച്ചപ്പെട്ടത്  ഞമ്മളെ  ബാഗ്യം...!"   
എന്നിങ്ങനെയുള്ള കിടിലന്‍ ഗുണ്ടുകള്‍ മുമ്പ് മാര്‍ക്കം കഴിഞ്ഞുകിട്ടിയ  കുട്ടികള്‍ പൊട്ടിച്ചു  വിട്ടുകൊണ്ടിരിക്കും.
എന്നാല്‍ പതമുള്ള (compassionate) ചില കാരണവന്‍മാര്‍ പറയും:   "പേടിക്കേണ്ടാ  എന്റെ പുടിയേ, ഒരു ഉറുമ്പ് കടിക്കുന്ന ബേതനയേ  ഇണ്ടാവൂ...! "     ( "No fear, dear me!  Just a pinprick, and it's over...!")
മാര്‍ക്കം ചെയ്യപ്പെടാന്‍ നേര്‍ച്ചയാക്കപ്പെട്ട കുട്ടികള്‍ക്ക് തലേദിവസത്തെ ഉറക്കം ഒരു വട്ടപൂജ്യമായിരിക്കും. ഒസ്സാന്റെ    കത്തിതന്നെയായിരിക്കും പേക്കിനാവിലെ  പ്രധാന വില്ലന്‍. "പടച്ചോനെ, എങ്ങനെയെങ്ങിലും ഇതൊന്നു കയിഞ്ഞു കൈച്ചലായെങ്ങില്‍...!"
*       *       *
മാര്‍ക്കമംഗലത്തിന്റെ  ബഹളം 
മാര്‍ക്കം  ചെയ്യുന്ന ദിവസം ചെക്കന്റെ പുരയില്‍ ബഹളത്തോടു ബഹളം തന്നെ.  നാട്ടിലെ "ഒട്ടുമുക്കാല്‍" ആളുകളും പുരയിലും പറമ്പിലുമായി തിക്കിത്തിരക്കുന്നുണ്ട്. കഴിവുള്ളവര്‍ "മാര്‍ക്കമംഗലത്തിനു" നാടടച്ച് വിളിക്കാറാണ് പതിവ്.
ബല്ല്യുസ്ത്താദും മറ്റു  മോയില്യാക്കന്മാരും  ചടങ്ങിനു  എത്തുന്നു.
അക്കാലത്ത്  അപൂര്‍വ്വമായി  കിട്ടുന്ന "ഒരു നെയ്‌പ്പിടി" കളയാതിരിക്കാന്‍ നാട്ടുകാരും. 

 "ചെക്കന്റെ ഉമ്മ അതാ ഇശാരത്തുകെട്ടു ബീണ് കെടക്കിന്നു!" 
 ("The Mom of  the boy is flat blank !")
ആരും അതത്ര കാര്യമാക്കുന്നില്ല.
 "പെണ്ണുങ്ങളൊക്കെ അങ്ങോട്ട്‌ മാറിനിക്ക്‌..!" 
ഉസ്താദ്    ഫാത്തിഹ  ഓതി തുടങ്ങുന്നതിനിടയില്‍ ഒസ്സാന്‍ ചെറുതായിട്ടൊന്നു ഗര്‍ജിക്കുന്നു.
കല്ലിലും പിന്നെ   തോല് ബെല്‍ടിലും ( stone and leather  belt ) തടവിത്തടവി  കത്തി അണക്കാന്‍ തോടങ്ങിയിരിക്കുന്നു നമ്മുടെ ഒസ്സാങ്ക! പെണ്ണുങ്ങളുടെ ഒരു കനത്തകൂട്ടംതന്നെ തിക്കിത്തിരക്കുന്നുണ്ടവിടെ.

മാര്‍ക്കച്ചെക്കനെ   കാരണവര്‍മാര്‍ "ചൂരിത്തുണി" (അക്കാലത്തെ ഒരു  ലമണ്ടന്‍  വെള്ളത്തുണി യാണത് ) ഉടുപ്പിക്കുന്നു. തിളങ്ങുന്ന മൊട്ടത്തലയും  അരഞ്ഞാണക്കയറില്‍ കൊരുത്ത ചൂരിത്തുണിയും  ഉടുത്തുനില്‍ക്കുന്ന ഉടുംബുന്തല മാര്‍ക്കച്ചെക്കനെ കാണാനെന്തൊരു ചേലാണെന്നോ!
സ്നേഹത്തിന്റെ കുത്തൊഴുക്ക് 
ചെക്കന്റെ ഉമ്മുമ്മ മുന്നോട്ടു വന്നു "കുഞ്ഞിനെ" കെട്ടിപ്പിടിച്ചു മുത്തുന്നു (Grandma fondly kisses her kid). പിന്നെ ചെക്കന്റെ തല നിറയെ മുത്തങ്ങളുടെ ഒരു ഒരു പെരുമഴ തന്നെ! എളാമ്മ, മൂത്തുമ്മ, അമ്മായി, ഇത്താത്തമാര്‍, അയലോതിക്കാര്‍ (Neighbours ) ...എന്നിങ്ങനെ നീണ്ടു നീണ്ടുപോകുന്നു ബേസാറോടുകൂടിയ ആ മുത്തങ്ങള്‍ ...
ആസീത്ത, ആയിസത്ത, ആത്തിക്കിത്ത, കദീത്ത, കുല്സൂത്ത, ആമിനത്ത, ഔത്ത, സൈനീത്ത, ആസ്മീത്ത, മൈമൂത്ത, ഉര്‍ക്കീത്ത, പത്തൂത്ത, കുഞ്ഞിപ്പാത്തൂത്ത, മറീത്ത...
സബിയെളെമ്മ, ആസിമൂത്തുമ്മ, ജമീലെളെമ്മ, നബീസ്സമൂത്തുമ്മ , കദിയെളെമ്മ, ആയിസ്സമൂത്തുമ്മ...
റാബിയമ്മായി, ഉര്‍ക്യമ്മായി, കദിയമ്മായി, കുല്‍ദ്വാമ്മായി, സൈനമ്മായി...
എമ്മാതിരി ഹാ, എമ്മാതിരിയുള്ള സ്നേഹത്തില്‍ ചാലിച്ച മുത്തങ്ങള്‍!
(ഓ എന്തൊക്കെയാണ് , ഓ എന്തൊക്കെയാണ്  ഉടുംബുന്തലക്കാരുടെ  പിന്‍തലമുറകള്‍ക്ക്  നഷ്ട്ടപ്പെട്ടുപോയിരിക്കുന്നത്!)
*       *       *
ഉപ്പയും (Dad ) ഉപ്പുപ്പയും കാരണവന്മാരും മറ്റും ചെക്കന്റെ   തലയില്‍ കൈവെച്ചനുഗ്രഹിക്കുന്നു.  എന്നാല്‍  അകന്ന ബന്ധത്തിലുള്ളവര്‍ "അനുഗ്രഹിക്കുന്നത്‌"പലപ്പോഴും കൊറച്ചു കടുപ്പത്തിലായിരിക്കും.  തലക്കിട്ടൊരു കൊട്ടാണ്‌  അത്തരം അനുഗ്രഹത്തിന്‍റെ ഏറ്റവും ചുരുങ്ങിയ രൂപം!

അത്തരം കൊട്ടുകള്‍ പുറമെയാണ്  ഒസ്സാന്റെ വകയുള്ള   ഒരത്യുഗ്രന്‍ കൊട്ട്!  "മാര്‍ക്കം കട്ടിനു"   (The excision stroke ) തൊട്ടു മുന്‍പാണ് ഇത്  വെച്ചു കാച്ചുന്നത്: അത് കിട്ടുന്നതോടെ മാര്‍ക്കച്ചെക്കന്‍ ഈലോകത്തുനിന്നു തലതരിപ്പിന്റെ  (dizziness)   മറ്റൊരുലോകത്തെക്ക് കൊട്ടിയെറിയപ്പെടുന്നു! 
*       *       *
ഒസ്സാന്റെ   കത്തിയും  ആട്ടിന്‍കുട്ടിയും
എന്തായാലും ചിലതൊക്കെ ഓര്‍ത്തെടുക്കാന്‍ പറ്റും: കയ്യുള്ള മരക്കസേരയിലാണ് (armchair) പിടിച്ചിരുത്തിയിരിക്കുന്നത്. ഒസ്സാന്റെ   കത്തിയുടെ തിളക്കം കണ്ണില്‍ തുളച്ച് കയറുന്നതിനിടെ പെട്ടെന്ന് ഇരുട്ട് പരക്കുന്നു. ആരോ കണ്ണ് രണ്ടും പൊത്തിപ്പിടിച്ചു   കഴിഞ്ഞു . അനങ്ങാന്‍ കയ്യൂല! അമ്മാതിരി പിടുത്തമാണ് രണ്ടു ഭാഗത്തുനിന്നും.
"യെന്ടുമ്മാ ...!"        "യെന്ടുപ്പാ...!"            "യെന്ടുംമുമ്മാ...!" 
"യാ അല്ലാ...!"    "യെന്റെ  പടച്ചോനേ ...!"
 "ഞാനൊന്നു      എണീക്കട്ടുപ്പാ..."              
 "യെന്നെ എന്തല്ലോ  ചെയ്യിന്നല്ലപ്പാ ...!"
"യെന്നെ  ബിട്രാ...!" (Leave me alone and get lost !)
ഇത്തരം  നിലവിളികള്‍  ഉയരുന്നത് തികച്ചും സ്വാഭാവികം! ചെലപ്പം ചെല ചെക്കന്‍മാര്‍  ഒരു  ശാസം (Breathe) പോലും ബിടാതെ ഒരൊറ്റ  ഇരിത്തം  ഇരുന്നേക്കും, ആകെ അങ്ങ് മരവിച്ചുറച്ചുപോയത്   പോലെ . 
*      *        *
മിന്നല്‍  ഓപ്രഷന്‍: ഒസ്സാന്റെ  മാര്‍ക്കമാണ്‌ മാര്‍ക്കം
"ക്ര്ര്ര്ര്‍ക്ര്ര്ര്ര്‍..."  ഒരു  പഴന്തുണി കഷണം കീറുന്ന ശബ്ദം.
തമ്പുരാന്‍ പടച്ചുണ്ടാക്കിയ ഈ ദുനിയാവിലെ ഏറ്റവും വേഗമേറിയ  ഓപറേഷന്‍ ഓവര്‍ . ഒരു നിമിഷത്തിന്‍റെ   പത്തിലൊന്ന് സമയംമാത്രമെടുത്താണ് നമ്മുടെ ഒസ്സാങ്ക ഈ മഹാകാര്യം  ചെയ്തു തീര്‍ക്കുന്നത്, മാര്‍ക്കച്ചെക്കന്    ഒന്ന്  വേദനിക്കാന്‍ പോലും  സമയം കൊടുക്കാതെ!   

"ഒസ്സാന്റെ  മാര്‍ക്കമാണ് മാര്‍ക്കം!   ഈ ലാക്കട്ടര്‍മാര് ബെറുതെ  ഇട്ട്  ഒരുമാതിരി    മാന്തിപ്പറിക്കലല്ലേന്നു!" കുറ്റിബീഡി ആഞ്ഞു  ബെലിച്ചും  കൊണ്ടു ഒരു കാരണവര്‍ വെച്ചു കാച്ചുന്നു.
ഏത് സര്‍ജനും സമ്മതിക്കും ഒസ്സാന്റെ  ആ മിന്നല്‍ ഓപ്രഷന്‍  (Lightning cut). അത്രമാത്രം പഷ്ടാണ് ഒസ്സാങ്കാന്റെ   ആ കൈപ്രയോഗം. So  rapid  and  so perfect  a cut !
"ഒരു ലാക്കിട്ടരെക്കൊണ്ടും  ഇപ്പണി ഇത്ര ബ്രിത്യായിട്ടു ചെയ്യാമ്പറ്റൂല്ല...!" കാരണവര്‍ ഒരു കാച്ചു കൂടി കാച്ചുന്നു, മുറിബീഡി ഒന്നുകൂടി ആഞ്ഞു  ബെലിച്ചും കൊണ്ട്.
   
*       *       * 
സ്വര്‍ഗം  കാണല്‍  
കണ്ണിലെ ഇരുട്ട് മാറി താഴേക്കു നോക്കുമ്പോള്‍ ഒരു വെളുത്ത  തിളക്കം!  അതിനു ചുറ്റും ഒരു ചുവന്ന വട്ടവും. l
ഉയരംകുറഞ്ഞ  ഒരു "പല"യിലാണ് (A low,wooden stool ) പിടിച്ചിരുത്തിയിരിക്കുന്നത്.  തിളക്കത്തിന് ചുറ്റും വല്ലാത്തൊരു  നീറ്റല്‍--ഒരായിരം കട്ടുറുംബുകള്‍ ഒന്നിച്ചു കടിച്ചുപറിക്കുന്നതുപോലെ! ചോര ഇറ്റി ഇറ്റി വീഴുന്ന   
തിളക്കത്തിന് തൊട്ടുതാഴെ വെച്ചിട്ടുള്ള    "വായാടയില്‍"        (Pottery bowl ) നിന്നും എന്താണ് പുകപോലെ  മേലോട്ട് പൊങ്ങുന്നത്?  തനി വെണ്ണീര് (ചാരം) തന്നെ. വായാടയില്‍ പകുതിയോളം വെണ്ണീര് നിറച്ചിട്ടുണ്ട്. 
മാര്‍ക്കച്ചെക്കനെ സ്വര്‍ഗം കാട്ടുന്ന വായാട

ചാരമാണ് അക്കാലത്തെ ഒസ്സാന്‍മാരുടെ ടോപ്‌ അണുനാശിനി!
ഓരോ ഇറ്റു ചോര വീഴുമ്പോഴും ഒരു നേരിയ പുകപടലം മേലോട്ട് ഉയരുന്നുണ്ട്‌ . 
ചാരം മുറിവുമായി സല്ലപിക്കാന്‍ തുടങ്ങുമ്പോള്‍ "സ്വര്‍ഗം" നേരില്‍ കാണാം! "ശ്ശോ...ശ്ശോ...ശൂ...ശൂ...!"
കാക്കയ്ക്ക് ചിരിയും കളിയും, തവളയ്ക്ക് പ്രാണവേദന 
നീറ്റലും വേദനയും ചീറ്റലുമായി അങ്ങനെ അങ്ങനെയിരിക്കുമ്പോള്‍  അപ്പുറത്തുനിന്നും അരിച്ചെത്തുന്നു  സുന്ദരന്‍  നെയ്‌ച്ചോറിന്റെ  മണം!     നാട്ടുകാരും ബന്ധുക്കളും കാരണവന്മാരും മറ്റും നെയ്‌ച്ചോറും പോത്തിറച്ചിക്കറിയും  മറ്റും വെച്ചുമാട്ടുകയാണ്    (Gobbling up!   തനി ഉടുംബുന്തല പ്രയോഗമാണിത്!). 
" എറച്ചി ലേശം കൂടി ബേഗാനുണ്ട്‌ കേട്ടാ...!" കറിപ്പാത്രം കടുപ്പത്തില്‍ത്തന്നെ  ആക്രമിച്ചുകൊണ്ടു  ഒരു ചാര്‍ത്ത്‌  ചാര്‍ത്തുന്നു ഒരൊന്നര ആളോളം വരുന്ന ഒരു  കാരണവര്‍.
മാര്‍ക്കച്ചെക്കന്റെ  കൂടാരവാസം 
ഉടുംബുന്തലചെക്കന്‍ മാര്‍ക്കം ചെയ്തു കിടക്കുന്നത് ഒരു പ്രത്യേക സ്റ്റൈലില്‍ തന്നെ: മച്ചിന്റെ   താഴെവെച്ചു കെട്ടിതതാഴ്ത്തിയ,    കാലു  മുതല്‍  കഴുത്തുവരെ  മൂടാവുന്ന  ഒരു കൂടാരത്തിലാണ് (tent) കിടപ്പ്.  "അരഉറുപ്പിക" നാണയം ഒരു കൈലിയുടെ നടുക്ക് ഉള്ളിലൂടെ വെച്ചു കയറുകൊണ്ടു  ചുറ്റിക്കെട്ടി മച്ചില്‍ തൂക്കിയിട്ടാണ് കൂടാരം ഉയര്‍ത്തിയിരിക്കുന്നത്. ഉടുംബുന്തല കാരണവന്മാരുടെ ഒരു നാടന്‍ എന്ജിനീയറിംഗ്  മാസ്റ്റര്‍പീസാണ് അത്തരം  കിടിലന്‍ ടെന്‍ടുകള്‍! 
മാര്‍ക്കച്ചെക്കന്‍ കൂടാരത്തില്‍ 

കൂടാരത്തിനകത്ത്  കാലുകള്‍  ഇഷ്ടംപോലെ ഇളക്കിക്കളിക്കാം, മുറിവില്‍  തുണി തട്ടുമെന്നു പേടിക്കേണ്ട.  ഈച്ച, പൂച്ച തുടങ്ങിയ  ജീവികളെയും . "ഈ ലാക്കിട്ടരന്മാര് ഒരു പൊതപ്പിട്ടൊരു  മൂടലല്ലേന്നു...! ഞമ്മളെ ചെക്കംമാരുടെ  ബെശമത്തെ  അബരുണ്ടാ    ശര്‍ദിക്കുന്നു ...!" 
പത്തിയും ഒസ്സാങ്കാന്റെ  രണ്ടാംകൊട്ടും  
നെയ്‌ചോറും ബെയിച്ച്  "അതിന്റെ  മേലിക്ക് " ഒരു സുലൈമാനിയും കേറ്റി  ഒസ്സാങ്ക വീണ്ടും മാര്‍ക്കച്ചെക്കന്റെ   അരികിലെത്തുന്നത്  വെറുതെയല്ല--"പത്തിയിടാന്‍". മുറിവിനു ചുറ്റും ഒരു വളയം തീര്‍ക്കുന്നു പശുവിന്നെയ്യില്‍  ചാലിച്ച  ഒരു കഷ്ണം നേരിയ പരുത്തിത്തുണി കൊണ്ടു നമ്മുടെ  ഒസ്സാങ്ക.  ഇതാണ്  തനി നാടന്‍ ബാന്‍ടൈജ്  ആയ  "പത്തി".

"ഇങ്ങനെ  പിടിച്ചെടത്ത്‌  ചോര  നിര്‍ത്താനുള്ള   ഇക്ക്മത്തൊന്നും   ഈ ലാക്കിട്ടരന്മാര്‍ക്കിണ്ടാ...? അബര് ഒടുക്കത്തെ  ഒരു  സൂജി  എടുത്തും  കൊണ്ടു  കുത്തോട്‌കുത്തലല്ലേന്ന്...!"
ഒസ്സാങ്കാന്റെ  ശിങ്കിടിയാണ്   പലപ്പോഴും  ഇത്തരം ഡയലോഗുകള്‍ നീട്ടിയെറിയുന്നത്‌.

പത്തിയിട്ടതിന്  ശേഷം  നമ്മുടെ ഒസ്സാങ്ക മാര്‍ക്കച്ചെക്കനോട്  വിടപറയുന്നത്  ഒരസാധ്യ  സ്നേഹപ്രകടനത്തോടെയാണ് : ആയിരം പൊന്നീച്ചകളെ  ഒന്നിച്ചു പറത്തിവിടുന്ന ഒരത്യുഗ്രന്‍ കൊട്ടാണ്‌ ചെക്കന്റെ    മണ്ടക്കിട്ട്  നമ്മുടെ ഒസ്സാങ്ക  വെച്ചു ചാര്‍ത്തുന്നത് !
തലതരിപ്പിന്റെ   ലോകത്തേക്ക് മാര്‍ക്കച്ചെക്കന്‍ ഒരിക്കല്‍ക്കൂടി കറങ്ങിയെത്തുന്നു. 
 മാര്‍ക്കച്ചെക്കനെ  നോക്കാന്‍ബെരല് 
ഉടുംബുന്തലയിലെ പെണ്ണുങ്ങള്‍ക്ക്‌ മാര്‍ക്കച്ചെക്കനെ  കാണാതിരിക്കാന്‍ പറ്റൂല. മാര്‍ക്കച്ചെക്കനെ  ചെന്നു കാണുകയെന്നത് ഉടുംബുന്തല പെണ്ണുങ്ങളുടെ ഒരു ഹരം തന്നെയാണ്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ  നാട്ടിലെ ഏതാണ്ട്  മുഴുവന്‍ പെണ്ണുങ്ങളും  മാര്‍ക്കച്ചെക്കനെ കാണാന്‍ എത്താതിരിക്കില്ല എന്നങ്ങു  പറഞ്ഞുവെച്ചാല്‍ ഇക്കാലത്ത് അത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും (ഹാ, അതായിരുന്നു അന്നത്തെ ഉടുംബുന്തലാക്കാര്‍!).  കൈകളില്‍ പൊതികളുമായാണ് പെണ്ണുങ്ങളുടെ  വരവ്. കൂട്ടം  കൂട്ടമായും "ഒറ്റക്കും തെറ്റക്കും" അവരെത്തുന്നു. 
 ചോരബെക്കാന്‍  തക്കാളി , പൂങ്ങിത്തുന്നാന്‍ കോയീന്റെ  മുട്ട
മിക്കവാറും എല്ലാരും കൊണ്ടരുന്നത് ഒരേ "സാദനം" തന്നെ: തക്കാളിയും റൊട്ടിയും. തക്കാളി ചെക്കന്  "ചോര ബെക്കാന്‍" ഉള്ളതാണ്, റൊട്ടി  "ഓജാര്‍" കൂട്ടാനും!
എന്നാല്‍ ചിലര്‍  മറ്റു പലമാതിരി പലഹാരങ്ങളും കൊണ്ടാണ് വരുന്നത്:  നേന്ത്രക്കായി, ചെറിയകായി, ബന്തപ്പച്ച (ഇന്നത്തെ റോബസ്റ്റ), ബന്ന്, ബാര്‍ലി ബിസ്കോത്തി (Barley biscuit), നെഞ്ഞുപ്പലക (അക്കാലത്തെ  ഒരു തട്ടുപൊളിപ്പന്‍ "സാദനം"!  A  sort of rusk), ചെക്കന്  "ചപ്പിക്കാന്‍" നാരങ്ങമുട്ടായി, ചെക്കന്  "പൂങ്ങിത്തുന്നാന്‍" കോയീന്റെ  മുട്ട അങ്ങനെ, അങ്ങനെ...
 "ബെരുന്നവര് ബെരുന്നവര് " പൊതികള്‍  മേശപ്പുറത്തു വെക്കുന്നു . പിന്നെ നേരെ  കൂടാരത്തിനടുത്തേക്ക് ഒരു പോക്ക് പോകുന്നു. എന്നിട്ട് കൂടാരം   "പൊക്കിനോക്കുന്നു". പിന്നങ്ങോട്ടുള്ള കാര്യം കേട്ടറിയുന്നതാണ് കേമം.
എന്തിനുമ്മാ ഈ പൈതങ്ങളോട് ഈ ചേല് ചെയ്യുന്നത്...  
"യെന്റെ  പുടിയേ...!" ("Dear me!")
"യെന്തതൃപ്പത്തിന്‍റെ  അസലുംമായിത്‌..!"
"യെന്തുന്നുമ്മാ  ഞാനീക്കാണുന്നത്‌...!"
"യെന്റെ മൈതീന്‍ശേക്ക് തങ്ങളേ...!"  (Oh my patron saint Shaikh Mohiyuddin...!) 
"ഇച്ചെക്കനെങ്ങനെമ്മായിത്‌  സയിച്ച്കൂട്ടുന്നത്..!" 
"ആരിക്കെങ്കിലും കണ്ടുനിക്കാന്‍ പറ്റുന്ന കായിച്ചയാമായിത്‌ ...!"
"ആരെങ്കിലും ചെക്കനൊന്നു ബീശിക്കൊടുക്കുപ്പാ...!"  ("Will someone fan the lad...?!)
കൂടാരം പലതവണ അങ്ങനെ പൊങ്ങുകയും താഴുകയും ചെയ്തുകൊണ്ടേയിരിക്കും. കമന്റുകളുടെ  പ്രവാഹവും.
"ബെറുതെയെല്ലപ്പാ  പുള്ളര് മാര്‍ക്കം ചെയ്യാന്‍
പിടിക്കുമ്പംകീഞ്ഞു പായുന്നത്...!"
"ഒന്ന് തൊട്ടു നോക്കിക്കൊട്ടാ മോനെ,
നീ കരയുഓ...?!"
"എന്തിനുമ്മാ ഈ പൈതങ്ങളോട് ഈ ചേല് ചെയ്യുന്നത്...!"     "ബെള്ളം പോന്ന പോലെയല്ലെമ്മാ ചോര  പോന്നഅഉ ..!"

"ഇതിലും കടുപ്പം ബേറെയെന്തിണ്ടുമ്മാ...!"
"ഈ ഒടുക്കത്തെ  ഒരു  മാര്‍ക്കം എന്തിനുമ്മാ
ഈ ചെയ്തുകൂട്ടുന്നത്...!"
"ചെയ്യുനോര്‍ക്ക്  അങ്ങ് മുറിച്ചു  എളക്യാപ്പോരെ,
സയിക്കേണ്ടത്  ചെറുപൈതങ്ങളല്ലെപ്പാ...!"

"ഞമ്മളെ മക്കളെപ്പോലെത്തന്നെല്യമ്മാ  ഇക്കുഞ്ഞീം...!"
"ചെക്കന്  ആരെങ്കിലും കൊറച്ചു  തായിക്കുന്നബെള്ളം (ദാഹജലം) കൊടുക്കുമ്മാ...!" 

ആര്‍ദ്രതയാണ്‌    അന്നത്തെ    ഉടുംബുന്തലക്കാരുടെ  മനസ്സുനിറയെ! സര്‍വ്വവും  കമ്പോളവല്‍ക്കരിക്കപ്പെട്ട ഇക്കാലത്ത് അത്യാര്‍ത്തിയുടെ     കോമരങ്ങള്‍ , മാധ്യമങ്ങളുടെ കനത്ത  പിന്തുണയോടെ, "മനുസന്മാരുടെ കലിബില്" നിന്നും കുടിച്ചു  വറ്റിച്ചുകളയുന്നതും  ആ ആര്‍ദ്രത തന്നെ.
"മനുസനായാല് മനസ്സില് പതം ബേണം, പതം!"
ഇത്  ഉടുംബുന്തലയിലെ കാരണവന്മാരുടെ ഒരു ചൊല്ല്.
സമ്മാനപ്പൊതികളുടെ കുന്ന്‌
മാര്‍ക്കച്ചെക്കന്റെ  വീട്ടിലേക്കുളള പെണ്ണുങ്ങളുടെ പ്രവാഹം ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരുഗ്രന്‍ പ്രതിഭാസമാണ്.
ചെക്കന്റെ  വീട് സമ്മാനപ്പൊതികളുടെ ഒരു ഗോഡൌണ്‍  ആയി മാറുന്നു ദിവസങ്ങള്‍ക്കകം. തക്കാളിയും റൊട്ടിയും മുട്ടയും ബിസ്കൊത്തിയും മറ്റു പലവക "സാദനങ്ങള്‍" കൊണ്ടു  വീട്  നിറയുന്നു.
മാര്‍ക്കച്ചെക്കന്‍  എത്ര  ആഞ്ഞു പിടിച്ചാലും അഞ്ചാറു കൊല്ലങ്ങള്‍ വേണ്ടിവരും അതൊക്കെ തിന്നുതീര്‍ക്കാന്‍.
 കുരുമുളക്  കൊണ്ടൊരു ആറാട്ട്‌
 "മുറിച്ച  തക്കാളീല് പനസാരയിട്ടു  ബെച്ച് മാട്ടെന്റെ കുഞ്ഞീ! യെന്നാലല്ലേ  ചോര ബെക്കല് !" തക്കാളി തിന്നു മടുത്ത മാര്‍ക്കച്ചെക്കനെ കാരണവന്‍മാര്‍ ഉഷാറാക്കുന്നു  ഇനിയും അകത്താക്കാന്‍. 
"കുരുമൊളഉ കൂട്ടാത്ത ഒരു കറിയും ചെക്കന്  കൊടുത്തൂടാ...മുറി ബേഗം തന്നെ ഓണങ്ങിക്കിട്ടാന്‍ അത് ഫര്‍ള് !" കാരണവര്‍ തന്റെ എമ്ബീബിയെസ്  വിവരക്കെട്ടു പുറത്തെടുക്കുന്നു. മാര്‍ക്കച്ചെക്കനു കൊടുക്കുന്ന സകല കറികളും ഇക്കാരണത്താല്‍ കുരുമുളകുമയം.
"എരിച്ചിട്ട്‌  തുന്നാന്‍ പറ്റുന്നില്ല എന്റുമ്മാ...!" ചെക്കന്റെ നിലവിളി കൂടിക്കൂടി വരുന്ന എരുവില്‍ തട്ടിത്തെറിക്കുന്നു.
"ചോറ്റിലും പെരക്കിക്കൊടുക്കണം  ചെക്കന്  കുരുമുളോം നെയ്യും!" ഇപ്പറയുന്നത്‌ വേറൊരു കാരണവര്‍. "മുറി ഓണങ്ങുവേം  ബേണം  ചെക്കന്റെ ഒജാരും കൂടണം!"
 ദാരകോരലും പത്തി കീക്കലും പിന്നെ എഴാംസ്വര്‍ഗവും
"പത്തി കീക്കലായോളീ! ചെക്കനെ                            ഞമ്മക്കൊന്നു കാണാമ്പോണ്ടേ, ബീപ്പാത്തൂത്താ...?"
"ഇന്നന്നല്ലേ  പത്തി കീക്കുന്ന ദെബസ്സോ, പോആണ്ടു  പിന്നെ...!"
മാര്‍ക്കം ചെയ്തതിന്റെ  പിറ്റേദിവസമാണ്  മാര്‍ക്കച്ചെക്കന്മാരില്‍   വേദനയുടെ കനത്ത  കതിനാവെടികള്‍ പൊട്ടിക്കുന്ന "പത്തിയൂരല്‍ ".
" സയിക്കാന്‍ കയ്യാത്ത ബേതനയാ എനക്കിണ്ടായത്  അന്ന് ഒസ്സാങ്ക പത്തിയൂരിയപ്പോ...ദാര കോരീറ്റും കോരീറ്റും!"
"അപ്പോപ്പിന്നെ ദാര കോരീറ്റില്ലെങ്കിലോടാ...!"
"ഒസ്സാങ്ക  ഒറ്റ ബെലി ബെലിച്ചപ്പത്തന്നെ  എന്റെ പത്തി അങ്ങ് പറിഞ്ഞു ബന്നീനന്നു,  എനക്ക് ബേതനയോട്  ബേതന പിന്ന്യാ ബന്നത്...!"
"എന്തൊരു ബെലീപ്പാ  ആ ഒസ്സാങ്ക അന്ന്  ബെലിച്ച ബെലി!  മലത്തിക്കെടത്തീട്ടല്ലെ ബെലിക്കുന്നേ,  ഞാന്‍   ബേദനകൊണ്ട്‌  അങ്ങെണീറ്റ് പോയീന്നു...!"
പത്തിയൂരല്‍ എത്ര മാത്രം സുന്ദരമായൊരു അനുഭവമാണെന്ന്  അതിന്റെ ആസ്വാദകര്‍ തന്നെ വിവരിക്കുകയാണിവിടെ.
" കടുപ്പം  തന്നേപ്പാ കടുപ്പം! ഏഴാം സ്വര്‍ഗം എന്താന്നു  എനക്ക്  കാണാന്‍ കയിഞ്ഞത്  ഒസ്സാങ്ക അന്ന്  പത്തിയൂരിയപ്പാണ്...!"
*       *       * 
ചുരുങ്ങിയത്  അര   മണിക്കൂറെങ്കിലും  "ദാരകോരിയ" ശേഷമാണ്  പത്തിയൂരുന്നത് . ഒരു കലം നിറയെ ചൂടുവെള്ളം. ഒറ്റ തോട്ടയിട്ട (ദ്വാരമിട്ട) ചിരട്ട  മാര്‍ക്കച്ചെക്കന്റെ കയ്യില്‍ കൊടുക്കുന്നത് എന്തിനാണെന്നോ? കലത്തില്‍ മുക്കിയെടുത്തു പത്തിക്കുമുകളില്‍  "ദാര" (ധാര) വീഴ്ത്താന്‍! 
 "ചെരട്ടെ ഇങ്ങനെ കലത്തില്  മുക്കിപ്പിടിച്ചിറ്റ്   പൊന്തിക്കണം...എന്നിറ്റു ദാര  ബീത്തണം... ഒസ്സാങ്ക ബെരുംബക്ക്  മോന്റെ  പത്തി ബെണ്ണ പോലെ  പദത്തിലാവട്ട്...!"
പത്തിയൂരല്‍  പതിനായിരം കണ്ടു തഴമ്പിച്ച കാരണവര്‍ മാര്‍ക്കച്ചെക്കന്  ക്ലാസ്സെടുക്കുന്നു.  മാര്‍ക്കച്ചെക്കന്‍ "കൈ   കടേന്ന"വരെ ദാരകോരല്‍  തുടരുന്നു.
"ഒസ്സാങ്ക  നേരത്തെ തന്നേ ബന്നല്ലാ..." 
"എന്റുമ്മാ))))))))))))))))))................................................"
നിലവിളി  ഏതുമാവട്ടെ, പത്തിയൂരല്‍  ഓവര്‍!
ഒസ്സാങ്കാന്റെ   ബരവിനും   പത്തിയൂരലിനുമിടയില്‍  പരമാവധി ഒരു കടുപ്പം കുറഞ്ഞ സുലൈമാനി കുടിക്കാനുള്ള സമയമേ കാണൂ!
"ഇവനാള്  ബമ്പനാണ് ...!"
നീറുന്ന  മുറിവിനു മേലെ  മരുന്ന് പൊടി വിതറുന്നതിനിടയില്‍ 
മാര്‍ക്കച്ചെക്കന്  ഒസ്സാങ്കയില്‍നിന്നു  ആദ്യമായിട്ടൊരു ഗുഡ്  സര്‍ടിഫിക്കറ്റ്  കിട്ടുന്നു.
*       *       *
BIRIYANI MAMMEECHA:

THE GRAND CHEF
OF UDUMBUNTHALA
ബിരിയാണി മമ്മീച്ച  
The Grand Master of culinary delights,
Mammeecha was the most celebrated
Cook of Udumbunthala.
The Biriyani prepared with his magic touch
achieved fame for its unique "Mammeecha" 
touch that delighted generations of
Udumbunthala folk.

In the bygone years, whenever the
Udumbunthala folk think of a wedding
feast Biriyani Mammeecha used to be
their fist choice.
This Grand Chef delighted the people with
his unearthly Alisa, Beef and Chicken fries.
Chicken, Mutton, and Beef attain heavenly
transformation at his hands--people loved
those wonders at all times.
Biriyani Mammeecha, a cool-headed
cook, never ceased cracking jokes while
doing his delicate work.

He always kept his audience, laughter oozing
out of their ears, with his amusing
anecdotes and wisecracks.
During wedding feasts, there arises
odd moments of tension when the
main food items run out of stock
for the guests arriving late. And the
hosts, in panic, often rush to the Master
Cook.

Mammeecha used to dismiss them with 
his classic remark: " നിന്‍റെ ഉമ്മാന്ടെ തലെ! "
( "Approach your Mom!" ).
But within minutes, through a sort of
rapid cooking dance, he would have
made things ready to serve the late comers
as well.

Mammeecha cooks jokes and lits up the
entire shamiana with loud laughter--duly
joined by a host of children, youth, and
elders all around.

Mammeecha, for decades, thus served pure
delight for the Udumbunthala folk.
MAMMEECHA:

                  

















     ICHICHIPULLA
THE GREAT RUNNING
BIRD OF UDUMBUNTHALA
ഇചിച്ചിപുള്ള: ഉടുംബുന്തലയുടെ
ഓട്ടക്കാരന്‍ പക്ഷി1972:    




Illustration by Yaseen PV
ICHICHIPULLA, the great running bird of Udumbunthala, frequented the cashew forest in Kuttichi in the bygone years.

The bird could be sighted
as recent as 1972 and it vanished when the cashew forest was wiped clean for building housing for the new settlers.

The long-legged Ichichipulla could be called the 'Laptop Ostrich': it was a rapidly running hen-sized bird that resembled the Ostrich.

Ichichi rarely flies--it was a swift-footed runner!

The nests of the bird were usually found hidden among the heaps of dry cashew leaves. Ichichi was a timid, shy bird which hardly ventures outside the cashew forest.

Watching the rapidly running Ichichi was a never-ending fascination for the Udumbunthala folk children.

The heavily dense, cashew forest in Kuttichi provided a conducive environment for the hundreds of Ichichipullas that thrived in the cashew jungle. Curious children used to look for Ichichi's eggs always found hidden under the dry, fallen cashew leaves.

No one appears to  know the scientific name of the bird which has now become extinct.

The bird disappeared when "development" knocked at the door of Udumbunthala. The grand cashew forest of Kuttichi was wiped out for replacing it with residential villas and "Laksham Veedu Colony"

Sadly, Ichichi, the great running bird of Udumbunthala  thus vanished beyond the curtain of extinction.  Only the folk children seemed to express any concern for the birds as many of them, in those days,  used to ask, "What happened to Ichichipulla, our long-legged birds?!" 

*       *       *       
CHAANAKAKKULAM
THE GREEN POND
OF UDUMBUNTHALA
ചാണാക്കുളം/ചാണകക്കുളം 
ഉടുംബുന്തലയുടെ സ്വന്തം
പച്ചക്കുളം 1969:





Illustration by Yaseen PV
The largest pond in Udumbunthala, Chaanakakkulam, was in fact an ecosystem--the home of a variety of life forms: fish and frogs, water birds and eels, weeds and flowering plants. Buffaloes and sheep grazed around the lush green pond and quenched their thirst at will. Birds of all sorts too visited the pond looking for food and water.
The great chaanakkulam of Udumbunthala was there just in front of the Noorul Huda Madrassa, facing the Government School.
Tens of buffaloes used to frolic in chaanakkulam . The pond was about 50 metres long and 40 metres wide.
It was a delight for the Udumbunthala folk children for playful swimming. They frolicked around it, playfully annoying the animals, birds, frogs and fish.
The chaanakkulam of Udumbunthala has bid goodbye to its folk way back in 1968.
*       *       *

മാടംബില്ലത്ത് തറവാട്   
Madambillath tharavad is the most prominent
of the Illam families of Udumbunthala.
 Many prominent personalities, including great
religious scholars and social leaders, have
originated from Madmbillath tharavad.
Families belonging to this grand old tharavad, over
decades, had  spread over the nearby places. 

തലയില്ലത്ത് തറവാട് 
Thalayillath families belong to another
grand tharavad in Udumbunthala. It has a
number of branchlets in and around
Udumbunthala. According to the elders of
older generation, the tharavad has its origin
in the present day Velloor  area.
അന്ജില്ലത്ത് തറവാട് 
Anjillath families belong to one of the
oldest tharavads in Udumbunthala.
Following the curious British pronunciation,
the name of the family was often spelled as
'Angillath' (pronounced as 'an-ji-llath'). 
Hence many families belonging to Anjillam
are known by the acronym 'AG'.
The grand tharavad Anjillam has branchlets
in places like Kaikottukadavu, Beericheri,
and Trikaripur.
നങ്ങാരത്ത് തറവാട് 
Nangarath is a prominent tharavad in Udumbunthala with branchlets in
places like Trikaripur, Kankol, Vellur, Karivellur, and Neelampara.



വട്ട്യന്‍ തറവാട് 
Families belonging to Vattyan tharavad are settled in and around Punathil and Olavara. The family has  reached the United Kingdom as Vattyan Muhammed Kunhi (son of Abdul Azeez, and the grandson of Vattyan Saintha) has settled in the great city of London.
മൂപ്പന്റകത്ത് തറവാട്  
Mooppantakath families of Udumbunthala trace their origin to
the place locally called 'Kaarool'.  Many families are settled
in Thekkevalappil, Vadakkevalappil, Punathil and Kuttichi.

Mooppantakath families were now located in various places in
Kannur and Kasaragod districts: Cheruvathur, Velloor,
Mathamangalam, Taliparamba and so on.
*       *       *
VINTAGE SHOPS
OF UDUMBUNTHALA
ഉടുംബുന്തലയിലെ
പഴയകാലത്തെ പീടിയകള്‍    

The business history of Udumbunthala
runs back into centuries.
During times when water navigation was
the main means of transporting goods,
the backwaters around Udumbunthala
were humming with country boats
interconnecting trades centres scattered
throughout the western coast.

Using the water navigation the people
bartered their goods.

Even as recently as 1960s, huge "mountains"
of plucked coconuts were hauled across
the river to far off places using manpower alone.

It was fascinating to watch such mountains--each
containing thousands of coconuts--floating by!

Essential commodities were brought to the
villages using country boats.

Quite naturally, shops popped up on the
riverside: it was easier to bring and send
goods using the country boats.

From the kadavu (ferry) goods were taken
to other locations by head load carriers,
mostly women folk using their large kutta
(wide basket made of reeds).

Shops and chaayakkadas (tea shops)
mushroomed in other locations of
Udumbunthala as well.

Of the early shops in Udumbunthala
the following were the most
celebrated ones:

A.G-KKANTE PEEDIYA
ഏജിക്കാന്ടെ പീടിയ 
Riverside, Thekkevalappil.

MAAYICHCHANTE PEEDIYA
മായിച്ചാന്ടെ  പീടിയ
Vadakkevalappil.

MOOSAKKAANTE PEEDIYA
മൂസക്കാന്ടെ പീടിയ
Udumbunthala Central.

PAKKRUKKAANTE PEEDIYA
പക്ക്രുക്കാന്ടെ പീടിയ
Punathil.
For the Udumbunthala folk every shop
is a peediya പീടിയ (peedika/kada/store).

A variety of goods for everyday use, ranging
from common salt to boiled rice, coconut oil
to washing soap, country bread to mountain
banana were available at those peediyas.

The shops also offered for the children
many curious items like nenhippalaka നെഞ്ഞിപ്പലക,
peepi muttaayi പീപ്പി  മുട്ടായി , thirippu muttaayi
തിരിപ്പ്‌  മുട്ടായി  , kotty muttaayi കൊട്ടി മുട്ടായി  and
naanamkatta നാണംകട്ട .

Such items of tremendous thrill for
Udumbunthala boys and girls of the
by gone times, have become "extinct"--
absolutely unavailable these days!


പീദീല് പാഞ്ഞു പോയിട്ട് മാന്ഗീട്ടു ബേഗം ബാദ
എന്റെ മോനെ! ("Go running and
bring it from the shop, my lad..!")
was a frequently heard cry of the
Udumbunthala women folk in the bygone
years. They were coaxing their unwilling
lads to fetch things from the shops.

The items generally available at the
shops in those bygone years include:

Kengu/Vaththaas/ വത്താസ്/കേങ്ങു (sweet potatoe)

Kollikengu/കൊള്ളിക്കെങ്ങു(tapioca)

Poongiya kolli/പൂങ്ങിയ  കൊള്ളി / (boiled, dried, tapioca)

Podikkunna kolli/പൊടിക്കുന്ന കൊള്ളി (unboiled, dried tapioca)

Onakku/ഓണക്കു (dried fish)

koyeente mutta/കോയീന്റെ മുട്ട ( chicken egg)

Vaththinte mutta/വത്തിന്റെ മുട്ട (goose egg)

Avalu/അവല് (rice flakes)

Pori/പൊരി (rice popcorns)

Kadu/കടു (mustard)

Panasaara/പനസാര (sugar)

Bellam/vellam ബെല്ലം/വെല്ലം  (jaggarine)

Saboon/സാബൂന്‍ (soap)

Chimmini/ചിമ്മിണി (kerosine)

The Udumbunthala folk
children, in the bygone
years, relished a variety
of sweets available at the
peediyas:
*       *       *
NENHIPPALAKA:
/നെഞ്ഞിപ്പലക/
The 'ribcage' rusk sheet. It was a sort of crisp
rusk that goes crum-crum when  chewed.
But Nenhippalaka is really for the tough guys!
The rusk sheetmeasures 9 inches wide and
1 foot long!




















Illustrations by Yaseen PV

*       *       *

NAANAMKATTA:
/ നാണംകട്ട/
The'grape studded' biscuit-cake.
It is a round, soft, crisp, biscuit with a dried
grape in the middle. Utterly delicious!


THIRIPPU MUTTAAYI:
/തിരിപ്പ് മുട്ടായി/
The 'twirling' candy. Eat it only after playing with
it for a while. Twirl it on and on holding
the ends of the thread : now you have a
helicopter rapidly whirring between your
hands! Caution: eat the copter only after
it had settled down!



*       *       *
PEEPI MUTTAAYI:
/പീപി മുട്ടായി/
The 'whistling' candy. Indeed, the ultimate
delight is eaten only after creating
a havoc, mainly driving the elders crazy
with all those Peee-Peee..!



*       *       *
KOTTI MUTTAAYI:
/കോട്ടി/
The 'marble' candy. It was a multi-coloured
delight.A huge candy that can be relished
for almost twenty minutes. Udumbunthala
folk children are often seen with their cheeks
bulged with kotty muttaayi!


*       *       *
OYALCHA:
/ഒയല്‍ച്ച/
The 'toiling' candy. To finish an Oyalcha
you have to toil really hard. It is perhaps
the longest lasting candy ever invented by the
human race. A down to earth country delight!

Kaduku muttaayi/കടുക് മുട്ടായി/
mustard candy.  Rightly called Palli muttaayi
(Lizard-egg candy). It has a single mustard
grain precisely at the centre! What a fun 
to reach for that centre!

*       *       *

A.G-KKANTE PEEDIYA
എജിക്കാന്ടെ പീടിയ  
Legend should be the word to describe
A.G-kkaante Peediya.Perhaps, first full-fledged
shop in Udumbunthala. In fact,it was a super market
of the times.

Situated in Thekke Valappil, facing the Kavvayi
river, the store was established by the Singapore veteran
A.G-kka.

You could buy from the shop a wide variety of items
ranging from boiled rice to kalari thailam
(a massage oil for martial arts practitioners).

*       *       *

Print

Thursday, October 1, 2009

THE UNFORGETTABLE ELDERS WHO LOVED UDUMBANTHALA




N.C. ABDUL KHADER MUSLIAR

THE 'VALLYA USTAD' OF UDUMBANTHALA

The Grand Teacher of generations of the Udumbanthala folk
He lighted their lives continuously for 43 years

None could light the way he lighted our path
None could love the way he loved us

Our Vallya Ustad has gone
But his Light still guides us all

May the Merciful bless his soul


*       *       *



HAMEED MASTER
On his lap, generations of Udumbanthala
grew learning what an ethical life should be
With a pure heart and soft, yet magnetic talk he
guided his disciples



M.T. MAMMOOTTY MASTER

The unforgettable Teacher who spread the Light of
Primary Education  in Udumbanthala

*       *       *



M.A. ABDULLAH MUSLIYAR

An Islamic Scholar with an immense Spiritual Depth

*       *       *




M.A. ABDUL KHADER MUSLIYAR

World renowned Islamic Ulema
 A Pioneer of  scientific Islamic Education in India

*       *       *




ABDUL KHADER MAULAVI

Lighted the path of generations with his wisdom

*       *       *




IBRAHIM SEETHI M.T.

A much respected Ustad who, with his knowledge and mild manners,
influenced generations of Udumbanthala folk

*       *       *




P. USMAN SAHIB

An  extraordinary conversationalist with an immense sense of
Wit and Wisdom

*       *       *




K.P. ABDUL RAHMAN SAHIB

A hard working man of wisdom
He used to pepper his talk with folk songs and Sanskrit slokas

*       *       *




M. ABDUL RAHMAN HAJI

A Singapore veteran, famous for his hearty talk and humour
He gave profusely  in charity
Never tired of  helping the poor and the needy

*       *       *



MUHAMMAD KUNHI SAHIB

He was closely associated with the Udumbanthala Jama'at
A patron of educational institutions

*       *       *




SEETHIRE ABDULLAH

He was a businessman at Bangalore for decades
An early associate and member of Udumbanthala Jama'at

*       *       *



M. HAMEED HAJI

An early, enthusiastic, member of Udumbanthala Jama'at
He worked hard for the development of the village
raising  charity contributions from Singapore and Malaysia

*       *       *




' POLICE ' ABDULLAH HAJI

A social activist with commendable leadership qualities
Made tremendous contributions for the progress of Udumbanthala

*       *       *




M.K. MAHMOOD HAJI

For decades, he served the Udumbanthala Jama'at as its
Secretary with great enthusiasm and dedication

*       *       *




V. MOOSA KUNHI HAJI

An early associate of the Udumbanthala Jama'at
Working in Singapore, he supported the developmental activities of Udumbanthala

*       *       *




ABDUL AZEEZ HAJI

Employed in Malaysia, he made contributions to the  the development
of Udumbanthala

*       *       *








Print

Thursday, September 17, 2009

THE BYGONE YEARS OF ARTS AND SPORTS IN UDUMBUNTHALA

EARLY KOLKALI SANGAM OF UDUMBUNTHALA



ഉടുമ്പന്തലയിലെ 
ആദ്യകാലത്തെ കോല്‍ക്കളി സംഘം:

FEATURED HERE: ONE OF THE EARLIEST
BATON-DANCERS TEAM OF UDUMBANTHALA
These boys are capable of taking the audience
to the hypnotizing magic world of Mapplila songs.

Bahumaanaa...Ibraheem...Adhuhamu
Radhiyallah...
Pathinettu raajiyam bittitha...
Karimbadam puthachchidune...
*       *       *

UDUMBANTHALA FOLKCHILDREN,
IN THOSE GOOD OLD DAYS,
USED TO REJOICE THEMSELVES
WITH A VARIETY OF ETHNIC TOYS:

PLAVILA KUMBIL / JACK FRUIT LEAF SPOON
*       *       *
OLAKKANNADA / COCONUT LEAF GOGGLES
*       *       *


















OLA WATCH / LEAF WATCH
*       *       *
OLA PAAMBU / LEAF SNAKE
*       *       *
OLA PEEPPI / LEAF WHISTILE
*       *       *

OLATHIRIPPU / LEAF RATTLE
*       *       *



*       *       *
THE SAGA OF
NATIONAL  SPORTS CLUB
UDUMBANTHALA 1969

To ENLARGE,  CLICK on the images.

NATIONAL SPORTS CLUB
UDUMBANTHALA 1969
Back row: P.Ramachandran, V.Bhaskaran, P.T.Sudhakaran, N.V.Govindan,
Ameer Ali, M. Muhammad Ali, P.V.Yaseen, M.K.Balachandran.
Middle row: Abdul Khader (Akkaar, Punathil), V.Narayanan, Kunhiraman,
P.Bhaskaran, K.Balakrishnan, K.N.Hameed.
Front row: Mallika, M.K.Bhanu, P.V.Nafeesath Misiriya, Pushpa,
M.K.Soumini, N.V.Thambai.

A SPORTS CLUB
THAT PROMOTED
SCIENCE EDUCATION
The National Sports Club took birth in Udumbanthala
way back in 1969. 

The club mainly promoted sports like football and ball
badminton.

Besides, it promoted spreading of science education.
Perhaps it was first club in Kerala to promote science
education in rural areas. 

Curiously, during a time when  women's education was
still in the cradle stage, the National Sports Club,
Udumbanthala, encouraged girls in the village to
participate in  the science education programmes
of the club.

Besides providing books and journals on  science,
the club sponsored science exhibitions.

N.V. Govindan, Kuttichi,Udumbanthala was probably
the first schoolboy in Kerala to organize a science
exhibition for the rural folk.

The exhibition introduced and explained many scientific
phenomena through charts, models and experiments.

Most  of  the items featured were conceived
and designed by Govindan himself. Folk people thronged
in large numbers to view the display. 

A school boy conducting such a science exhibition was
quite unheard of  in those days.


N.V.GOVINDAN, Kuttichi, Udumbanthala
The boy who, single handedly, conducted a
Science Exhibition at Udumbanthala in 1969.

This boy soon started radiating  the
light of literacy (Saaksharatha),  teaching the
rural folk in Kuttichi to read and write--long
before the people of Kerala even started talking
about literacy programmes!




THE MINI SPORTS CLUB
UDUMBANTHALA, 1976
Back row:P.Ramachandrn,N.V.Govindan,BasheerAhamed,V.Manoharan,
Damodaran,P.Kunhikrishnan, M.K.Balachandran, P.V.Yaseen, Kunhiraman, Kannan.
Middle row: Raghavan, E.V.Kannan, P.T.Bhaskaran, K.Balakrishnan,P.Narayanan,
M.K.Abdullah,Rajan.
Front row: M.Pappan, T.V.Balakrishnan
The club promoted various folk plays like
Kory, Sodi, Kattiyum kolum and Daalum kolum.
But its primary concern was promotion of football.

It conducted "Sevens Football Tournament" on an
yearly basis. Football fans from the nearby villages
used to converge on Udumbanthala maidani to enjoy
the events.


M.K.ABDULLAH, CHERIYA KUTTICHI,
UDUMBANTHALA
A wonderful footballer of yesteryears.
As a left footer, having an incredible speed,
he was a nightmare to all goalkeepers!

ഉടുമ്പന്തലയിലെ
ആദ്യകാലത്തെ ചൂണ്ടയിടുന്ന 
കുട്ടികളുടെ സംഘം   
RIVERSIDE UDUMBANTHALA:
A TEAM OF
TROLLING BOYS 1969:

P.T. SUDHAKARAN                                 N.V. GOVINDAN

P.V. YASEEN                                             M.K. BALACHANDRAN
In the 1960s and the early 1970s, the four boys 
frequented the banks of Kavvayi river angling fish 
of all sorts "bringing home something for the curry."

The fish they used to catch included:

CHOOTTAH ചൂട്ട
KURUDAN കുരുടന്‍ 
KALLAN KEERAN കല്ലന്‍ കീരന്‍ 
ETTAH ഏട്ട
PULLAN പുല്ലന്‍ 
IRIMEEN ഇരിമീന്‍ 
KACHCHAAYI കച്ചായി
KALLUMEEN കല്ലുമീന്‍ 

Besides, at times, other types fish having only
"fun value" get trapped:

KANNICHCHAAN കണ്നിച്ച്ചാന്‍
VATTITHTHUNTHA വട്ടിതുന്ത 
MERINHAL മെരിഞ്ഞല്‍

Kannichchaan is also known as Maanathukanni, 
for its brilliant diamond sparkling on its head.
It mostly swims on the surface of water, and 
the fish was always a never-ending fascination
for boys and girls.

Vattiththuntha was another "fun fish" which,
usually gives great excitement for the boys.
The fish has sharp teeth as well as a beautiful
yellow patch on its belly.

 വട്ടിത്തുന്ത                                           Illustration: Yaseen P V
The fish can be blown into a balloon and once
caught, the boys usually will never let it go
without playing with the balloon for quite
a while.

Some boys, the really naughty ones,
will "burst the balloon up" by stepping on it--
the poor Vattiththuntha will go B-A-N -G-!

Merinhal was, in fact, a sort of eel and the
"the snake"  often turns out to be a nightmare
for the angler boys. It is really hard to tame
the Merinhal and free it off the hook!

Once a Merihal is trapped, the boys used to
yell out aloud seeking help from the elders!
"Ente choondakku Merinhal Keninheee..."
(A Merinhal got trapped in my hoooook...!)

In the bygone years,1960s and 1970s, the Kavvayi 
river had plenty of varieties of fish.

Presently, some of them have become extinct and 
many became extremely rare to be found.

In the bygone years, the folk children had plenty of
leisure time (having no TV or computer at their homes)
and they found pleasure in  roaming about the
riverside.

They playfully watched huge river crabs crawling in
and out of the gaping holes on the river bank.
Sometimes, they would also haul on to the sandy bank
gigantic jellly fish floating by.

The environmental changes and human greed had 
grabbed a lot of exciting things away. Those wonderful 
things, all those varieties nature offered are gone 
beyond the reach of the present generation.

Udumbunthala too lost a lot of its biodiversity
mainly due to the reckless exploitation of nature
by the  greedy hands of the so called civilization.

*       *      *


Print

Sunday, May 3, 2009

UDUMBANTHALA FOLK: THE NEW GENERATION

ഉടുംബുന്തലക്കാര്‍ : നവതലമുറ

The new generation of Udumbanthala folk constitute a hard-working, skilled and semi-skilled sea of youth and the middle-aged, spread throughout the world.

The Udumbanthala folk, in whatever part of the globe they might work and live, are marked by an admirable quality: most of them always carry ഉടുമ്പന്തല Udumbanthala in their hearts and keep their family ties intact.

The majority of the Udumbanthala folk working and living abroad, often in the absence of their dear ones, are facing hardships of life for the sake of their family back home.

The new generation are relatively better educated and many of them, in appearance, are often more "western" than the Western people. You often see the youth in jeans, T-shirts and punk costumes. However, they do have the "Udumbanthala touch" in their way of life.


Most of the new generation are daring and dynamic in nature and many are ready to work anywhere in the world.

Many of the Udumbanthala folk are working locally in areas relating to business, fishing, manual labour,driving, medical service, teaching, government service and the like.


Some are working outside Kerala in cities like Mumbai, Bangalore, and Chennai.


Well, you are likely to meet the new generation Udumbanthala folk in almost all corners of the world including:


SINGAPORE

MALAYSIA

INDONESIA

THAILAND

SOUTH KOREA

U A E

KUWAIT

SAUDI ARABIA

QATAR

BAHRAIN

YEMEN

OMAN

LEBANON

JORDAN

UNITED KINGDOM


* * *
Print

statcounter