ഇപ്പളത്തെ തീയ്ക്കും ചൂടില്ലാ...!
കുറ്റിബീടിക്ക് ഒരിക്കല്‍ക്കൂടി തീകൊളുത്താന്‍ പാടുപെടുന്നതിനിടയില്‍ ഒരു ഉടുംബുന്തല കാരണവര്‍ വെച്ചു കാച്ചുന്നു,
"ഫ്‌ഫൂ...ഇപ്പളത്തെ തീയ്ക്കും ചൂടില്ലാ...!"
ഇപ്പോഴത്തെ ഒന്നുംതന്നെ "പണ്ടത്തെപ്പോലെ" അല്ലയെന്നത് കേട്ട് തഴമ്പിച്ച ഒരു പറച്ചിലാണെങ്കിലും
ഇന്നത്തെ പല കാര്യങ്ങളും കാണുമ്പോള്‍ ഈ പറച്ചില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് തഴമ്പിനു കട്ടി കൂട്ടുകയേ നിവിര്‍ത്തിയുള്ളു എന്ന് തോന്നിപ്പോകുന്നു.
മാറ്റത്തിന്‍റെ കാറ്റ് ഉടുംബുന്തലയെ ആകെ
മാറ്റിമറിച്ചുലച്ചു കളഞ്ഞിരിക്കുന്നു!
ഇന്നാട്ടില്‍ ഇന്നത്തെ ഒന്നും പണ്ടത്തെപ്പോലെയല്ല !
ഇന്നത്തെ ഒന്നിനും പണ്ടത്തെ ആ ലമണ്ടന്‍
"ഓജാര്‍" ""'' ഒട്ടുമേയില്ലത്രേ കാണാന്‍ .
ഇന്നത്തെ "നെയ്യ്" പണ്ടത്തെ പിണ്ണാക്കിന്‍റെ വാലില്‍ കെട്ടാന്‍ പോലും കൊള്ളില്ല!
"അന്നത്തെ പസ്സൂനെയ് ഒന്ന് മണപ്പിച്ചാത്തന്നെ മരിച്ച മയ്യിത്ത് പോലും എയിന്നേറ്റുനിക്കും...!" കാരണവര്‍ കാച്ചുന്നു.
അപ്പോള്‍ ഇപ്പോഴത്തെ പശുവിന്‍ നെയ്യ് ?
"തോട്ടില് മറിക്കാന്‍പോലും കൊള്ളൂല്ലയെന്‍റെ
പൊന്നാരമോനെ...!" കാരണവര്‍ കുറ്റിബീഡി ഒന്നുകൂടി തിരിച്ചു പിടിച്ച് ആഞ്ഞു ബെലിക്കുന്നു.
ഓര്‍മ്മകളുടെ ഉപ്പുമാങ്ങക്കഷണങ്ങള്‍
ബീഡിപ്പുകച്ചുരുളുകള്‍ക്കിടയില്‍ ഉടുംബുന്തല കാരണവര്‍ തന്‍റെ ഓര്‍മകളുടെ ഉപ്പുമാങ്ങ കഷണങ്ങള്‍ പരതി.
തീര്‍ത്തും മങ്ങിയ, മങ്ങിയ ഭരണികള്‍ നിറയെ ഓര്‍മകളുടെ ഉപ്പുമാങ്ങകള്‍!
സുപ്രകളില്‍ നിരത്തി വെച്ചിരിക്കുന്ന തളികകളില്‍ ആവി പറക്കുന്ന എത്രയെത്ര "നെയ്‌ച്ചോറ്റിന്‍റെ" കുന്നുകള്‍.
അവയ്ക്കിടയില്‍ പരിപ്പ്കറി നിറച്ച
തൈക്കിച്ചി കള്‍.
ചെറിയ ചെറിയ സാണുകളില്‍ സുര്‍ക്കയില്‍ മുങ്ങിക്കളിക്കുന്ന സവാളക്കഷണങ്ങള്‍!
കാസകളില്‍ നിറഞ്ഞു തുളുമ്പുന്ന കൊയിക്കറി.
അന്നത്തേത് എമ്മാതിരി കൊയിക്കണ്ടം
"ഇപ്പളത്തെ ബച്ചണം കൈക്കുന്നതിലും നല്ലഉ
ബെറും പുണ്ണാക്ക് ബാരിത്തുന്നുന്നതല്ലേന്ന്...!
പണ്ടത്തെ ബച്ചണമാണ് ബച്ചണം..."
"ഇതും കൂടെ അങ്ങോട്ട് കൈക്കെന്‍റെ അന്ത്രുമാനിക്കാ..." എന്നെല്ലാം പറഞ്ഞ് ചാറും ചോറും പുരണ്ട ബലത്തെ കയ്യോണ്ട് ബലിയൊരു "കൊയിക്കണ്ടം" എന്തെന്നില്ലാത്ത പിരിശത്തോടെ തന്‍റെ മുന്നിലേക്ക് നീക്കി ബെക്കുന്ന തനി ഉടുംബുന്തലക്കാരന്‍ ചങ്ങായി...
"ഇപ്പളോ...? ഓരോരുത്തര്‍ക്കും സൊന്തം സൊന്തം പ്ലേറ്റുകള്. സൊന്തം സൊന്തം ചിക്കന്‍ പീശുകള്.
ഒരാള്‍ തൊട്ടതു മറ്റൊരാള്‍ തൊടൂ ല്ലാ."
അന്നത്തെ ബെള്ളം കുടി
"അന്നെല്ലം ഒരു ബലിയ പാട്ട ബെള്ളം പത്ത് പന്ത്രണ്ടാള് ബൈകുംബയ്യെ ബെലിച്ചു ബെലിച്ചു കുടിക്കും...ഒരു മടീം കൂടാണ്ട്! "
"ഇപ്പളോ...? ഓരോരുത്തര്‍ക്കും സൊന്തം സൊന്തം കപ്പുകള്. ഒരാള്‍കുടിച്ചയിന്‍റെ ബാക്കി ബെച്ചാട്ടിയാ ഇടിഞ്ഞു ബീകുന്നത് ആകാസോം...!"
"അന്നെല്ലം ബച്ചണം കൈക്കാന്‍ ചണിച്ചാത്തന്നെ എല്ലാരും ഒപ്പരം ഇരിക്കാന്‍ നോക്കും. സുപ്രേല് തിക്കി തിക്കി മറ്റുള്ളോര്‍ക്ക് ഇടം കൊടുക്കാന്‍ നോക്കും..."
"ഇപ്പളോ...? ഓരോരുത്തര്‍ക്കും സൊന്തം സൊന്തം കസേല. അത് പുടിച്ച് എടുക്കാനായറ്റു പൊരിഞ്ഞ മല്സരോം..."
പണ്ടെല്ലം ഞമ്മ കുഞ്ഞിനെ കളിപ്പിക്കുന്നഉ
"പണ്ടെല്ലം ഞമ്മ കുഞ്ഞിനെ കളിപ്പിക്കുന്നഉ എങ്ങനെന്നറിഓ? എന്തെല്ലാമാണ് " ഒരു ബയസ്സുപോലും തെയാത്ത കുഞ്ഞിനോട് ചോയിക്കുന്നഉ...!"
"മോന്‍റെ കുഞ്ഞിമൂക്കൊടുത്തു മോനേ, കാണിച്ച്താ...!"
"മോന്‍റെ കുഞ്ഞി ബെരലോട്തു മോനേ, ബെരലോട്തൂ...?!"
"മോന്‍റെ കുഞ്ഞി തലയോട്തു മോനേ, തലയോട്തൂ...?!"
"മോന്‍റെ കിക്കിരി പല്ലോട്തൂ മൊനേ , മോന്‍റെ പല്ലോട്തൂ...?!"
"മോള്‍ടെ കുഞ്ഞി ചെവിയോട്തൂ മോളേ, മോള്‍ടെ ചെവിയോട്തൂ...?!"
"മോള്‍ടെ ബട്ടിയോട്തൂ മോളേ, മോള്‍ടെ ബട്ടിയോട്തൂ...?!"
"മോള്‍ടെ കുഞ്ഞിക്കാലോട്തൂ മോളേ,
കുഞ്ഞി ക്കാലോട്തൂ ...?!"
"മോന്‍റെ കുഞ്ഞിക്കണ്ണോട്തൂ...?!"
ബേലീന്‍റെ മേലേന്ന് ചോരകുടിക്കുന്ന ഒന്തോട്തൂ
"അട്ടത്തിരിക്കുന്ന പല്ലിയോടുത്തു മോനേ,
പല്ലി യോട്തൂ...?!"
"കാക്കയോട്തൂ മോനെ കാക്കയോട്തൂ...?!"
"ബെലീന്‍റെ മേലേന്ന് ചോര കുടിക്കുന്ന ഒന്തോട്തൂ
മോനേ ഒന്തോട്തൂ...?!"
"ആടോട്‌തൂ മോളേ, ആടോട്‌തൂ...?!"
"കുഞ്ഞി പ്രാവോടുതു മോളേ, പ്രാവോടുതൂ...?!"
"പസ്സുഓടുതൂ മോളേ , കുഞ്ഞി പസ്സുഓടുതൂ...?!"
"അങ്ങനെയിങ്ങനെയോക്കെയാണ് അന്നെല്ലം കുഞ്ഞിനെ കളിപ്പിക്കാറ്...."
"ഇപ്പ ളത്തെ കാലത്തോ...? ടീബീന്‍റെ മുംബിലിട്ടിറ്റ്
ചെറു പൈതങ്ങളെ ഹലാക്കാക്കിക്കളയുവല്ലേ ചെയ്യിന്നഉ...! ആരോട് ചോയിക്കാന്‍, ആരോട് പറയാന്‍ ...!"
ഇപ്പളത്തെ ജീബിതം ബെറും പുണ്ണാക്ക്
"നമ്മളെ ചെറു പൈതങ്ങളെ ഒടുക്കത്തെ ഒരു ടീബീന്‍റെ മുമ്പില് പിടിച്ചിരുത്തീറ്റ് അബരെ മനുസന്മാരല്ലാണ്ടാക്കി..."
"കുഞ്ഞിക്കാലത്ത് കാറ്റും ബെളിച്ചോം അബരെ കാണിക്കുന്നിണ്ടാ. കാറ്റ് അബരിക്ക് കറങ്ങുന്ന പങ്ക. ബെളിച്ചം അബരിക്ക് ഒടുക്കത്തെ ആ ടീബീന്‍റെ പെട്ടി...!"
"ഇപ്പളത്തെ ജീബിതം ജീബിച്ചു ജീബിച്ചു പുള്ളര്‍ക്കു കഞ്ഞീന്‍റെ ബെള്ളം ബെണ്ടാണ്ടായി, കേങ്ങു പൂങ്ങിയത് ബെണ്ടാണ്ടായി, പോയയും കൊളവും ബെണ്ടാണ്ടായി, മനുസന്മാരെ ബെണ്ടാണ്ടായി...!"
"ഔകൊണ്ടല്ലേ ഞമ്മ പറേന്നഉ ഇപ്പളത്തെ ജീബിതം ജീബിതം അല്ലാന്നു. ഇപ്പളത്തെ ജീബിതം ബെറും പുണ്ണാക്കല്ലേന്ന് പുണ്ണാക്ക്...!"
ഫ്ഫൂ...ഇപ്പളത്തെ തീയ്ക്കും ചൂടില്ലാ...!
* * *

2 comments:
വായിച്ചു, കൃത്രിമ സ്നേഹവും യഥാര്‍ത്ഥ സ്നേഹവും, പുതിയ കാലവും പഴയ കാലവും കഥ പറയുന്നു. ഒന്നുടെ ക്രോടികരിച്ചാല്‍ കാലത്തിന്റെ ചുമരില്‍ എഴുതാന്‍ പറ്റുന്ന ചെറു കഥയാക്കി ഈ ആശയങ്ങളെ മാറ്റാം.
Valare nannayittund pazhaya kalathinte Ormakal Nanmakal....
Post a Comment