Monday, October 6, 2008

UDUMBUNTHALA COLLOQUIES

THE WAY UDUMBANTHALA FOLK TALK
* * *
സൊകം തന്ന്യാ?
Sokham thannyaa? = How do you do?

ബെള്ളം കുടിച്ചിട്ട് പൊഅ.
Bellam kudichittu poa. = Have a drink before you leave.

ചോറ്  ബെയിച്ചിട്ടു പൊഅ.
Choru beichittu poa. = Have the meal before you leave.
എപ്പം ബന്നീന്?
Eppam banneenu? = When did you come?

പോയിറ്റ്   ബാ.
Poyittu baa. = Good bye/See you again/So long.


* * *


ഏടെ പോന്ന്?
Ede ponnu? = Where to?

എബിടെന്നു ബെരുന്ന്?
Ebidinnu berinnu. = Where from?

ഞമ്മക്ക് അത് പുടികിട്ടുന്നില്ലാ!
Nhammakku athu pudikittinnilla. = I cannot understand that.

പുടി കിട്ടിയാ?
Pudi kittiyaa? = Get it?/Understand?

ഓള്‍ക്ക് നോമ്പലം കെട്ടി.
Olukku nombalam ketti. = She is in labour pains.

* * *
എന്തുന്നു ബെരിത്തം?
 Enthunnu beriththam? = What is the illness?

അത്  ഞമ്മന്റെ   ആളാണ്.
Athu nhammante aalaanu. = That is our folk.

നല്ലോണം തുന്ന്!
Nallonam thunnu! = Eat plenty!

എടുത്തെടുത്ത് കൈക്ക്!
Edutheduthau kaikku! = Eat without hesitation, please!

കൊയീന്റെ ശാറും ശോറും.       
Koyeente shaarum chorum. = Chicken curry and rice.


* * *


തക്കാരത്തിന് ബെരണം.
Thakkaarathinu baranam. = Welcome for the feast.

പത്തിലും മീന്റെ  ശാറും .
Pathilum meente shaarum. = Pancake and fish curry.

സംഗതി ജോര്‍ ബാര്‍ !
Sangathi jor bar! = Everything was smashing!

എന്റെ   ഉസിര്‍ പാറി!
Ente usr paari! = I was shocked!

ഇങ്ങള് ബെജാരാകേണ്ട!
Ingalu bejaaraakanda! = You don't worry!

* * *

ഓനെത്തിയാ?
On eththyaa? = Did he arrive?

ഓളെത്തിയാ?
Ol eththyaa? = Did she arrive?

പക്കേങ്കില്  അത് നടക്കൂല!
Pakkengilu athu nadakkoola! = But that is not going to happen!

അപ്പളക്ക് കിയാമം നാള് അടുക്കും!
Applakku Kiyaamam naal adukkum! = By that time doomsday will come!
*       *       *
നീ നിക്കരിച്ചാ?
Nee nikkarichcha? = Is your namaz over?

മോന്തിക്ക്‌  പൊറത്തെറങ്ങല്ലടാ  ഹമുക്കെ!
Monthikku poratherangalla hamukke! = Don't go outdoor at dusk you idiot!

ലാത്തിരി  നച്ചത്തരം  കാണാനെന്തൊരു സൊകം!
Laathiri nachchatharam nokkaanethoru sokam. = How wonderful to watch stars at night!

അങ്ങിട്ടുന്നു മാങ്ങിക്കൂടെ?
Angittunnu maangikkoode? = Why not get it from the neighbour?

ഞാന്‍ ബെളിക്കിരിക്കാന്‍  പോന്ന്! .
Nhaan belikkirikkaan ponnu. = I'm going to the outdoor toilet.

ചോളീ  പോയിട്ട്  ബീത്രം പാത്തെട ബടുക്കൂസേ
Cholee poyi beethram paatheda badukkoose! = Go and urinate in the bathroom you blockhead!


* * *


കുഞ്ഞി അതാ ബൈരം കൊടുക്കുന്നു!
 Kunhi athaa baim kodukkunnu. = The child is crying.

ബല്ലാത്തൊരു തൊരള !
Ballaaththa thorala = Unbearable cough and cold.

ബയറ്റിലൊരു ചാടിക്കേറ്റം!
Bayattiloru chaadikkettam. = Gas trouble.

കാക്ക്‌ മീന്‍ പാച്ചില്.
Kaakku meen paachalu. = Muscle cramp on leg.

ബല്ലാത്തൊരു ബേസാറ് !
Ballaaththoru besaaru. = Mental stress.


* * *
കാല് കയ്യീറ്റ്  കേറ് !
Kaalu kayyeettu keru. = Enter after washing your legs.

കൈ കയ്യീറ്റ്  ബന്നിരിക്ക്!
Kai kaiyeettu bannirikku. = Wash your hands and come to dine.

കൊറച്ചു ശായീന്റെ ബെള്ളം കുടിച്ചിറ്റ്  പോയാ മതി!
Korachu shainte bellam kudichittu poyaa mathi = Have some tea before you leave!

നീ പോക്കായ?
Nee pokkaaya? = Are you about to leave?

ഓനൊരു തിരിച്ചപ്പാടില്ലാ!
Onoru thirichchappaadilla = He is a confused person.


* * *


ഓളൊരു കെര്‍പ്പക്കാരത്ത്തി ആയി!
Oloru kerppakkaarathi. = She is a pregnant one.

ഓനൊരു അറാം   പെറന്നോന്‍!.
Onoru haraam perannon. = He is a bastard.

ചബിട്ടീറ്റ്  നിന്റെ  മഞ്ഞവെള്ളം ചാടിപ്പിക്കും!
Chabitteettu ninte manhavellam chaadippikkum! = I will kick seven kinds of shit out of you!

നിന്റെ  എണരു  ഞാന്‍ ബെലിക്കും!
Ninte enaru nhaan belikkum! = I will pull out your neck pipe!


* * *


അമ്മോപ്പാ!
Ammoppaa! = Who knows!

നിന്റെ  പോക്കത്രസരിയല്ല!
Ninte pokkathra sariyalla! = You are on a wrong track!

ഉപ്പാന്റെ ശോറും   കാരണോരുടെ ബീക്കും!
Uppaante chorum karnorude beekkum = Protection of father and punishment of uncle.

പുളളര്‍ക്ക് നല്ല ബീക്കു ബീക്കണം!
Pullarkku nalla beekku beekkanam = It is good to thrash naughty children.

പുളളരു  കെടന്നു പോളയുന്നു!
Pulleru kedannu polayunnu! =
The naughty little ones are getting uncontrollable!


* * *


ഓളെ  മംഗലം  കയിഞ്ഞാ?
Ole mangalam kayinha? = Was she married?

ആരിമ്മാ പുയ്യാപ്പള?!
Aaru puyyaappla? = Who could be  the bridegroom?

യെന്തുന്നുമ്മാ കാണുമ്പം കൊടുത്തത്?!
Enthunnu kaanumbum koduthathu? = What gift was given to the bride?

പുയ്യാപ്പളക്ക്   കറിക്കൊന്നും   കിട്ടീട്ടില്ലപ്പാ!
Puyyaaapplakku karikkonnum kitteettillappa! =
Yet to get a special curry for the son in law!

അപ്പ്യ പോയോളി?
Appya poyoli? = Have they all gone?

അത്തും ബിത്തും ആയി കാരണോര്‍ക്ക്!
Aththum biththum aayi kaarnorkku = Our uncle has gone bonkers!

നീ നിന്റെ   പാട്ടിനു പോടാ ബലാലെ!
Nee ninte paattinu poda balaale = Get lost, you idiot!

അമ്മോച്ചങ്കാക്കു  തോരളേം  ചാടിക്കേറ്റവും!
Ammonchchankaakku thorlem chaadikkettaavum =
Father-in-law suffers from severe cold and gas trouble too!


* * *




തൈക്കിച്ചീല്   കറി ബെളമ്പി ബെക്കെന്റെ  മോളേ!
Thaikkichcheelu curry belambibekku mole =
Do serve the curry in the little bowl dear girl of mine!

പിഞ്ഞാണക്കൈലോണ്ട്  കോരിക്കോരി കുടിക്കെന്റെ  മോനേ!
Pinhaanakkailondu korikkudikkente mone =
Drink it up with the china-spoon dear lad of mine!
ഓള്  ഇശാരത്തുകെട്ടി ബീണുപോയി!
Olu ishaaratketti beenu! = She fell unconscious!
കുച്ചിലപ്പുറത്ത്  കൊണ്ടോയിട്ട് ബെക്ക്!
Kuchchilapparam kondoyi bekku = Place that in the kitchen side.
കൊട്ടിലപ്പുറത്ത്  കൊണ്ടോയിട്ട് ബെക്ക്.
Kottilapparam kodoyi bekku = Place that in the front side of the house.
* * *


MOST POPULAR NAMES OF EARLY UDUMBUNTHALA FOLK
ഉടുംബുന്തലക്കാരുടെ പഴയകാല പേരുകള്‍


MUHAMMED മുഹമ്മദ്‌ , മമ്മദ്, മമ്മു, മമ്മീച്ച, മമ്മൈച്ച,           മമ്മത്ക്ക
ABDULLAH അബ്ദുള്ള, അബ്ദുല്ല, അബ്ദു, അദ്ദ്ള്ള,   അധ്ലീച്ച, അധ്ലക്ക   
AHAMED അഹമെദ്‌, അയമ്മദ്‌, അയമീച്ച, അയമു, അയമ്മത്ക്ക
ABDUL KHADER  അബ്ദുള്‍  ഖദര്‍ , അബ്ദുല്‍ കാദര്‍, അന്തു , അന്തുക്കന്‍   
AZEEZ  അസീസ്‌, അസീസ്ക്ക,  അസീസ്ച്ച 
ABDUL LATIF  അബ്ദുല്‍ ലതീഫ്‌, ലതീഫ്ച്ച, ലതീച്ച
IBRAHIM  ഇബ്രാഹിം, ഇബ്രായ്ച്ച, ഇബ്രായിങ്ക, ഉമ്പായി, ഉമ്ബായിച്ച 
KASSIM കാസിം, കാസ്മി, കാസ്മീച്ച്ച, കാസ്മിക്ക
ABOOBACKER അബൂബക്കര്‍, ഔക്കര്‍ച്ച, പക്കര്‍ക്ക, പക്കര്‍ച്ച
MOOSA മൂസ, മൂസൈച്ച, മൂസാങ്ക, മൂസക്ക.
SHADULI ശാദുലി, സാദിരി
ISMAIL  ഇസ്മായില്‍, ഇസ്മായിച്ച
ISHAQ ഇസഹാക്ക്, ഇസാക്ക്‌, ഇസാക്കിച്ച 
YUSUF യൂസുഫ്‌, ഈസ്പ്പ്, ഈസിപ്പിച്ച, ഈസ്പ്പിക്ക
SULALIMANസുലൈമാന്‍, സലീമാന്‍, സൊലീമാന്‍, സലീമാന്ച്ച, സലീമാങ്ക
MAYIN മായിന്‍, മായിച്ച, മയിങ്ക
HAMEED ഹമീദ്‌, അമീദ്‌, അമീദ്ക്ക, അമീദ്ച്ച
RAMAZAN  റമളാന്‍, ഏറമുള്ളാന്‍ , എറമു, എറമൂച്ച  
MUHIYUDDEEN മുഹിയുദ്ദീന്‍, മൈതീന്‍, മൈതീന്‍ച്ച, മേയിച്ച     
* * *

FATHIMA ഫാത്തിമ, പാത്തു, പാത്ത, ബീപാത്തുമ്മ, പത്തൂത്ത, കുഞ്ഞിപ്പാത്തു
KHADEEJA ഖദീജ, കദീജ,കദി, കതീജ, കതീത്ത, കദീസു, കദീസ്ത്ത, കദിയുമ്മ
AYISHA ആയിഷ, ആയിസ്സ, ആയിശ, ഐഷു, ഐശു, ഐശൂത്ത, ആയിശുമ്മ
ZAINABA സൈനബ, സൈന, സൈനത്ത, സൈനുമ്മ
RUQIYAH റുഖിയ, ഉര്ഖിയ, ഉര്‍ക്കീത്ത, ഉര്‍ക്യുമ്മ
AMINAH ആമിന , ആമി, ആമിനിത്ത, ആമിനുമ്മ
ASYA ആസ്സിയ, ആസി, ആസീത്ത, ആസ്യുമ്മ
HAWWAH ഹവ്വ, ഹവ്വുമ്മ, അവ്ത്ത, അവ്വൌമ്മ, അവ്വുമ്മ
SAFIYA സഫിയ, സഫി, സഫീത്ത, സബിയ, സബി, സബീത്ത, സബിയുമ്മ
MARIYAM മറിയം, മറിയ, മറിയംബി, മറിയുമ്മ, മറീത്ത
SARAH സാറ, സാറുമ്മ, സാറീത്ത
ATIKA ആത്തിക്ക, ആത്തിക്കിത്ത
SAKEENAH സകീന, സക്കി, സക്കീത്ത്ത, സക്ക്യുമ്മ
HAFSAഹഫ്സ, അഫ്സ, അഫുസ, അബുസ, അബ്സീത്ത,  അബുസുമ്മ
ALEEMA അലീമ, അലീംത്ത, അലിയുമ്മ
UMAIYAH ഉമയ്യ, ഉമ്മൈത്ത, ഉമ്മൈമ 
SUHARA സുഹറ, സൂറ, സൂറാത്ത 
ASMAH അസ്മ, അസ്മീത്ത
RABIYA റാബിയ, റാബി, രാബിയുമ്മ, റാബീത്ത
UMMUKHULSU  ഉമ്മുകുല്‍സു, കുലുദു, കുലുദൂത്ത
*    *     *
Print

No comments:

statcounter